Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി നേതാക്കള്‍ മൂലം അറബ് രാജ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ചവറ്റുകൊട്ടയിലെന്ന് താക്കറെ

ഔറംഗാബാദ്: രണ്ടാം കിട ബി.ജെ.പി നേതാക്കള്‍ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ചില അറബ് രാജ്യങ്ങളിലെ ചവറ്റുകൊട്ടയിലാണെന്ന വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

‘ചില അറബ് രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകള്‍ ചവറ്റുകുട്ടകളില്‍ ഒട്ടിച്ചിരിക്കുന്നു, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ‘ടിന്‍പോട്ട് വക്താക്കള്‍’ കാരണം ഇന്ത്യ വലിയ അപമാനത്തിന് വിധേയമായി’. താക്കറെ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ ശക്തമായി വിമര്‍ശിച്ച താക്കറെ, ബി.ജെ.പിയും അതിന്റെ വക്താക്കളും ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുമെന്ന് പറയാനാകില്ലെങ്കിലും അവര്‍ രാജ്യത്തിന് നാണക്കേട് വരുത്തിയെന്നും പറഞ്ഞു.

‘എന്തുകൊണ്ടാണ് അവര്‍ മുഹമ്മദ് നബിയെക്കുറിച്ച് അഭിപ്രായം പറയുന്നത്? നമ്മുടെ ദൈവങ്ങള്‍ നമുക്ക് പ്രിയപ്പെട്ടത് പോലെ, അവര്‍ അവരുടെ ദൈവങ്ങളെയും ബഹുമാനിക്കുന്നു. എന്തിന് മറ്റു മതങ്ങളോട് വെറുപ്പ് കാണിക്കണം… ഇന്ത്യ ഇപ്പോള്‍ എല്ലാ മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധം നേരിടുകയാണ്, പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ ചവറ്റുകുട്ടകളില്‍ കുടുങ്ങിയിരിക്കുന്നു, ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു’. താക്കറെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവസേന-നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-കോണ്‍ഗ്രസ് എന്നിവയുടെ സംയുക്ത സഖ്യമായ മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാരിനെതിരെ സംസ്ഥാന പ്രതിപക്ഷമായ ബി.ജെ.പിയുടെ വിമര്‍ശനത്തിനും താക്കറെ മറുപടി നല്‍കി.

Related Articles