Current Date

Search
Close this search box.
Search
Close this search box.

ജമ്മു കശ്മീറിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന ഹര്‍ജി തള്ളി

ശ്രീനഗര്‍: ജമ്മു കശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന ഹര്‍ജി ജമ്മു കശ്മീര്‍ ഹൈക്കോടതി തള്ളി. ‘ബാര്‍ ആന്റ് ബെഞ്ചാണ്’ വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് ജഗ്ദേവ് സിംഗ് എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ഔദ്യോഗിക ഭാഷകള്‍ നിശ്ചയിക്കുന്നത് എക്സിക്യൂട്ടീവിന്റെ അധികാരത്തില്‍ വരുന്നതായി ഒക്ടോബര്‍ 28ന് ചീഫ് ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയും ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗളും അടങ്ങുന്ന ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 (കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കും) കൂടാതെ ആര്‍ട്ടിക്കിള്‍ 251 പ്രകാരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാണ് ജഗ്ദേവ് സിംഗ് ആവശ്യപ്പെട്ടിരുന്നത്.

2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക വിഭജനം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ കേന്ദ്രം റദ്ദാക്കുന്നതിന് മുമ്പ്, മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഉറുദു ആയിരുന്നു. നിയമസഭ പാസാക്കിയ പഴയ സംസ്ഥാനത്തിന്റെ ഔദ്യോഗിക രേഖകള്‍ ഒന്നുകില്‍ ഉറുദുവിലോ ഇംഗ്ലീഷിലോ ആണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles