Current Date

Search
Close this search box.
Search
Close this search box.

മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. ചികിത്സ കഴിഞ്ഞ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന കാന്തപുരത്തെ കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ശനിയാഴ്ച രാവിലെ കാരന്തൂര്‍ മര്‍കസിലെ ഔദ്യോഗിക വസതിയില്‍ എത്തിയ മുഖ്യമന്ത്രി മകനും നോളജ് സിറ്റി ഡയറക്ടറുമായി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി രോഗ വിവരങ്ങള്‍ ആരാഞ്ഞു. ഇക്കാര്യം കാന്തപുരവും ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

ജില്ലയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതിനിടയിലുണ്ടായ അദ്ദേഹത്തിന്റെ സന്ദര്‍ശനം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് അസ്ഹരി പറഞ്ഞു. കാന്തപുരം ആശുപത്രിയിലായ സമയത്ത് ലണ്ടനിലായിരുന്ന അദ്ദേഹം, അപ്പോഴും തുടര്‍ന്നും പലതവണ വിളിക്കുകയും രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നെന്നും കാന്തപുരത്തിന്റെ ആരോഗ്യം അനുദിനം കൂടുതല്‍ മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌നേഹജനങ്ങളുടെ പ്രാര്‍ത്ഥനയും വിദഗ്ധ ചികിത്സയും അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് നല്‍കിയിട്ടുണ്ടെന്നും തിരക്കുകള്‍ക്കിടയിലും സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും സന്ദര്‍ശിക്കുകയും ചെയ്ത മുഴുവനാളുകളെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles