Current Date

Search
Close this search box.
Search
Close this search box.

ആരാധനാലയ നിയമങ്ങള്‍ക്കെതിരെ ഹരജിയുമായി ഹിന്ദുത്വ സംഘടനകള്‍

ന്യൂഡല്‍ഹി: 1991ലെ ആരാധനാലയങ്ങള്‍ക്കുള്ള പ്രത്യേക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി സംഘ്പരിവാര്‍ സംഘടനകള്‍. ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ആകെ ഏഴ് പരാതികളാണ് സുപ്രീം കോടതിയില്‍ നല്‍കിയത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള ഹിന്ദു മത സംഘടന നേതാവ് ദേവകിനന്ദന്‍ താക്കൂറാണ് ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. 1947 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന നിയമപ്രകാരം ബാബറി മസ്ജിദ് ഒഴികെയുള്ള നിലവിലുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നത് നിരോധിക്കുന്നതാണ് ഈ നിയമം.

ഗ്യാന്‍വാപി മസ്ജിദ്, ഷാഹി ഈദ്ഗാഹ് മസ്ജദിദ് എന്നിങ്ങനെയുള്ള ആരാധനാലയങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്ന നിയമമാണത്.
മേല്‍പ്പറഞ്ഞ മസ്ജിദുകളും ജുമാ മസ്ജിദ് പോലുള്ള മറ്റ് സ്മാരകങ്ങളും ക്ഷേത്രമായി പരിവര്‍ത്തനം ചെയ്യുന്നതിനായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇതിനകം തന്നെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് പിന്തുണ തേടിയാണ് ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഖുതുബ് സമുച്ചയത്തിനുള്ളിലെ ഖുവ്വത്ത്-ഉല്‍-ഇസ്ലാം മസ്ജിദ് ക്ഷേത്രങ്ങളായി. അതിനാല്‍, നിയമത്തിന്റെ സാധുത സുപ്രീം കോടതി അസാധുവാക്കണമെന്നാണ് അവര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

Related Articles