Current Date

Search
Close this search box.
Search
Close this search box.

പ്രളയം: കോട്ടയം ജില്ലയിലെ 14 കുടുംബങ്ങള്‍ക്ക് മേല്‍ക്കൂര പണിത് പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോട്ടയം: 2018ലെ പ്രളയദുരന്തത്തില്‍ സര്‍വതും നഷ്ടമായവരെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന പീപ്പിള്‍സ് വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിരവധി പരാതികള്‍ ഏറ്റുവാങ്ങുമ്പോഴാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സുതാര്യവും മാതൃകാപരവുമായി ഇത്തരം പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവാര്‍പ്പ് പഞ്ചായത്തിലെ ഇല്ലിക്കലില്‍ സുമനസുകളുടെ സഹകരണത്തോടെ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കിയ 14 വീടുകളുടെ പാര്‍പ്പിട സമുച്ചയമായ പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലെ പരാതി ഓഴിവാക്കുന്നതിന് നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ വരവുചെലവ് കണക്ക് സര്‍ക്കാര്‍ സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം പി.പി. അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി പദ്ധതി സമര്‍പ്പണം നിര്‍വഹിച്ചു. സൃഷ്ടിസേവയിലൂടെയാണ് സൃഷ്ടികര്‍ത്താവിനെ നാം അറിയുന്നത്. അതുകൊണ്ടാണ് ഇസ്‌ലാം ജനസേവനം വിശുദ്ധമായ ദൈവാരാധനയായി കാണുന്നത്. എല്ലാവരും ഇത്തരം സേവനകര്‍മം നെഞ്ചിലേറ്റണമെന്നും അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,പീപ്പിള്‍ ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍, കെ. സുരേഷ് കുറുപ് എം.എല്‍.എ,താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം, കുമ്മനം മുസ്‌ലിം ജമാഅത് ഇമാം റിയാസുല്‍ ഹാദി പനവൂര്‍, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, വൈസ് പ്രസിഡന്റ് പി.എ. അബ് ദുല്‍ കരീം, വാര്‍ഡംഗം റൂബി ചാക്കോ, അഡ്വ. ജി. ഗോപകുമാര്‍, മുഹമ്മദ് സാജന്‍, പി.കെ. മുഹമ്മദ്,അഡ്വ. പി.എ. റബീസ്, അബ്ദുല്‍ റഷീദ്, പ്രഫ. ഷവാസ് ഷരീഫ്, ഡോ. കോയാക്കുട്ടി, നജ്മി കരീം, മുഹമ്മദ് അസ് ലം, മുഹമ്മദ് അസ്‌ലം, സുറുമി ഷിഹാബ്, പീപ്പിള്‍ ഫൗണ്ടേഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.എ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് എ.എം. അബ്ദുല്‍ സമദ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ. അഫ്‌സല്‍ നന്ദിയും പറഞ്ഞു.

Related Articles