Current Date

Search
Close this search box.
Search
Close this search box.

സ്ത്രീധനത്തിനെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണം: കെ.എന്‍.എം

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളുടെയും അനുബന്ധ മരണങ്ങളുടെയും പശ്ചാത്തലത്തില്‍ സാമൂഹ്യ വിപത്തായ സ്ത്രീധനത്തിനെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് കെ എന്‍ എം ബിസ്മി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

സാമൂഹ്യതിന്മകളായ ലഹരിമരുന്നുകള്‍, ഭീകരവാദം എന്നിവയ്‌ക്കെതിരെ ഐക്യപ്പെട്ടത്‌പോലെ സ്ത്രീധനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെട്ടു കൊണ്ട് പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബിസ്മിയുടെ മുദ്രാവാക്യമായി തെരഞ്ഞെടുക്കപ്പെട്ട ”സ്ത്രീധനം അനിസ്ലാമികം വാങ്ങരുത്, പ്രോത്സാഹിപ്പിക്കരുത്”എന്ന മുദ്രാവാക്യം ഈ കാലത്തും പ്രസക്തമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ സ്ത്രീധന വിരുദ്ധ കൂട്ടായ്മകള്‍ ഉണ്ടാക്കാനും സ്ത്രീധനത്തിന് അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും സംവിധാനം ഉണ്ടാക്കുമെന്നും കണ്‍വെന്‍ഷന്‍ അറിയിച്ചു. കെ എന്‍ എം
ഔദ്യോഗിക ചാനലായ റിനൈ ടി.വിയിലൂടെയാണ് പരിപാടി പ്രക്ഷേപണം ചെയ്തത്.

കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഹുസൈന്‍ മടവൂര്‍, സെക്രട്ടറി ഡോ സുല്‍ഫിക്കര്‍ അലി, കെ ജെ യു സെക്രട്ടറി ഹനീഫ കായക്കൊടി, നജീബ് കാന്തപുരം എംഎല്‍എ, വി ടി ബല്‍റാം, പി ടി മൊയ്തീന്‍കുട്ടി (എം എസ് എസ്), ഷുക്കൂര്‍ സ്വലാഹി പ്രസംഗിച്ചു. ആഷിക് ഷാജഹാന്‍ മോഡറേറ്ററായിരുന്നു.

 

Related Articles