Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

pre-metric-scholarship.jpg

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനാസ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഫീഫ് വള്ളില്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ റഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. ലീഗല്‍, മീഡിയ, മാനേജ്‌മെന്റ്, സോഷ്യല്‍ സ്റ്റഡീസ് മേഖലയിലാണ് പ്രധാനമായും പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നത്.

 

Related Articles