Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്താം വാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍: പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്താം വാര്‍ഷിക പദ്ധതികള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അനാഥരും അഗതികളുമായ അവശ സമൂഹത്തെ സേവിക്കാത്ത ആരാധന ദൈവികമല്ലെന്നും പ്രവാചകന്‍ പഠിപ്പിച്ച കാരുമ്യപ്രവര്‍ത്തനം വിശ്വാസികള്‍ ജീവിതമുദ്രയാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ടി.ഒ മോഹനന്‍ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.

കണ്ണൂര്‍ നായനാര്‍ മെമ്മോറിയല്‍ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി പത്താം വാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു.

പത്താം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, 10000 വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷ പരിശീലനം, കോവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസി കുടുംബങ്ങള്‍ക്കുള്ള പ്രവാസി സുരക്ഷാ പദ്ധതി പൂര്‍ത്തീകരണം, 500 പുതിയ പീപ്പിള്‍സ് ഹോമുകള്‍, 10000 പേര്‍ക്ക് തൊഴില്‍, അഞ്ച് ജില്ലകളിലെ തിരഞ്ഞെടുത്ത അഞ്ച് പ്രദേശങ്ങളില്‍ കമ്യൂണിറ്റി എംപവര്‍മെന്റ് പദ്ധതികള്‍, വിവിധ സംരംഭകത്വ വികസന പരിപാടികള്‍, നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫറന്‍സ് , അഞ്ച് ജില്ലകളില്‍ ആശ്വാസ് കൗണ്‍സലിംഗ് സെന്ററുകള്‍, പെയിന്‍ & പാലിയേറ്റീവ് ട്രെയിനിങ് പ്രോഗ്രാമുകള്‍, മൂന്ന് ഹോസ് സ്പൈസുകള്‍ തുടങ്ങിയ പദ്ധതികള്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കും.

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ഡോ. ജോസഫ് ബനവന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജന്‍ തീറോത്ത്, സാഹിത്യകാരന്‍ കെ.ടി ബാബുരാജ്, ബൈത്തുസ്സകാത്ത് കേരള എക്‌സിക്യൂട്ടീവ് അംഗം യു.പി സിദ്ദീഖ്, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡണ്ട് പി.കെ സാജിദ് നദ് വി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.കെ എ ജബ്ബാര്‍ സ്വാഗതവും ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

Related Articles