Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി വക്താവിന്റെ സാന്നിധ്യം; ന്യൂയോര്‍ക്കിലെ സാഹിത്യോത്സവം ബഹിഷ്‌കരിച്ച് എഴുത്തുകാര്‍

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഹിന്ദുത്വയെ അമേരിക്കയിലും സാധാരണവത്കരിക്കുന്നു എന്നാരോപിച്ചും ബി.ജെ.പി ദേശീയ വക്താവ് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചും ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ജയ്പൂര്‍ സാഹിത്യോത്സവം (ജെ.എല്‍.എഫ്) ബഹിഷ്‌കരിച്ച് എഴുത്തുകാര്‍. ബി.ജെ.പി ദേശീയ വക്താവ് ഷാസിയ ഇല്‍മി പങ്കെടുക്കുന്നതിനാല്‍ അവരുമായി വേദി പങ്കിടാന്‍ തയാറല്ല എന്നു പറഞ്ഞാണ്‍ മൂന്ന് പാനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം സമാപിച്ച പരിപാടിയില്‍ നിന്നും പിന്‍മാറിയത്.

ഇല്‍മിയുടെ സാന്നിധ്യമുള്ളതിനാല്‍ പരിപാടി ബഹിഷ്‌കരിക്കണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന ആക്റ്റിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും ആഹ്വാനത്തെത്തുടര്‍ന്ന് ജെ.എല്‍.എഫില്‍ നിന്ന് പിന്മാറിയവരില്‍ എഴുത്തുകാരായ മേരി ബ്രെന്നറും ആമി വാള്‍ഡ്മാനും ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സാഹിത്യോത്സവമാണ് ജെ.എല്‍.എഫ്, സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയാണ് ന്യൂയോര്‍ക്കില്‍ വെച്ച് പരിപാടി നടന്നത്. സെപ്റ്റംബര്‍ 14ന് സമാപന ദിവസം ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും പരിപാടിയുടെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്താനും വേണ്ടിയാണ് സംഘാടകര്‍ ഇല്‍മിയെ ക്ഷണിച്ചത്.

ബുധനാഴ്ച വേദിക്ക് പുറത്ത് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിങ്ങള്‍ വംശഹത്യ പ്രതിനിധീകരിക്കുന്ന ആളാണെന്ന് നിങ്ങള്‍ എല്ലാ മുസ്ലീം സ്ത്രീകളേയും വഞ്ചിച്ചുവെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

Related Articles