Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കാന്‍ തല മൊട്ടയടിച്ച് ഫലസ്തീനികള്‍

ജറൂസലം: ഇസ്രായേല്‍ അധിനിവേശ സേനയെ ആശയക്കുഴപ്പത്തിലാക്കാന്‍ തല മൊട്ടയടിച്ച് ഫലസ്തീനികള്‍. ജറൂസലമിലെ ശുഅ്ഫാത്വ് അഭയാര്‍ഥി ക്യാമ്പില്‍ രണ്ടാം ആഴ്ചയിലും ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീനികളാണ് ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കാന്‍ തല മൊട്ടയടിച്ചിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങൡ വ്യാപകമായി പ്രചരിച്ചിരുന്നുണ്ട്.

കഴിഞ്ഞയാഴ്ച ശുഅ്ഫാത്വ് അഭയാര്‍ഥി ക്യാമ്പില്‍ വെടിവെപ്പ് നടത്തിയെന്ന് ആരോപിച്ച് ഇസ്രായേല്‍ സേന തിരയുന്ന അദിയ്യ് അല്‍ തമീമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഫലസ്തീന്‍ യുവാക്കള്‍ മുടി കളഞ്ഞിരിക്കുന്നത്. ക്യാമ്പില്‍ വെടിവെപ്പ് നടത്തിയത് മൊട്ടയടിച്ചയാളാണെന്ന് പറയുന്ന ഇസ്രായേല്‍ സൈന്യത്തെ ആശയക്കുഴപ്പിത്തിലാക്കാന്‍ വേണ്ടിയാണ് തല മൊട്ടയടിക്കുന്നതെന്ന് ഫലസ്തീന്‍ യുവാക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒക്ടോബര്‍ 8ന് ശുഅ്ഫാത്വ് ക്യാമ്പിലെ ചെക്ക് പോയിന്റില്‍ ഇസ്രായേല്‍ അധിനിവേശ സേനക്ക് നേരെ തോക്കുധാരി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈനികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റവാളിയെന്ന് സംശയിക്കുന്ന തമീമി അഭയാര്‍ഥി ക്യാമ്പില്‍ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കുറ്റവാളിയെ കണ്ടെത്തുന്നതിന് തിരച്ചില്‍ തുടരുന്നതിനാല്‍ ക്യാമ്പും സമീപ പ്രദേശങ്ങളും ഇസ്രായേല്‍ ഉപരോധിച്ചിരിക്കുകയാണ് -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles