Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ പശ്ചിമേഷ്യന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഫലസ്തീന്‍

വാഷിങ്ടണ്‍: യു.എസിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുന്ന പശ്ചിമേഷ്യന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്ച പോളണ്ടില്‍ വെച്ചാണ് യോഗം വിളിച്ചു ചേര്‍ത്തത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീന്‍-ഇസ്രായേല്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ വൈറ്റ് ഹൗസ് മുഖ്യ ഉപദേശകന്‍ ജാര്‍ദ് കുഷ്‌നറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച തീരുമാനിച്ചത്.

ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച നടപടിയും ഫലസ്തീനുള്ള സഹായം നിര്‍ത്തലാക്കിയ യു.എസിന്റെ നടപടിയും പുനപരിശോധിക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എസിനോട് ആവശ്യപ്പെട്ടു. ഇവ രണ്ടും ഇരു രാഷ്ട്രങ്ങളുടെ ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലേക്ക് ഫലസ്തീന്റെ പ്രതിനിധികളെ അയക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles