Current Date

Search
Close this search box.
Search
Close this search box.

ഉപരോധം നീക്കുന്നതിന് പ്രതിഷേധം തുടരുമെന്ന് ഫലസ്തീനികള്‍

ഗസ്സ മുനമ്പ്: ഉപരോധം നീക്കുന്നതിനും ഗസ്സ പുനര്‍നിര്‍മാണത്തിന് അനുവദിക്കുന്നതിനുമായി ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുമെന്ന് ഗസ്സയിലെ ഫലസ്തീന്‍ വിഭാഗങ്ങള്‍. ഫലസ്തീന്‍ തീരപ്രദേശങ്ങളിലെ പതിനൊന്ന് ദിവസത്തെ ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഗസ്സയുടെ പുനര്‍നിര്‍മാണം അനിവാര്യമായിരിക്കുകയാണ്.

ഗസ്സ ഭരിക്കുന്ന ഹമാസിന്റെ നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഇസ്രായേല്‍ വേലിക്ക് സമീപം ഗസ്സയുടെ കിഴക്ക് ഞായറാഴ്ച ഉച്ചക്ക് പത്രസമ്മേളനം നടത്തി. ശനിയാഴ്ച ഇസ്രായേല്‍ വെടിവെപ്പില്‍ നിരവധി ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റ സ്ഥലത്താണ് പത്രസമ്മേളനം നടത്തിയത്.

ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് പ്രതിബന്ധം സൃഷ്ടിച്ചതിന്റെയും, ഉപരോധത്തിന്റെയും ഉത്തരവാദിത്തം അധിനിവേശ ഇസ്രായേല്‍ ഏറ്റെടുക്കണമെന്ന് ഇടതുപക്ഷ പി.എഫ്.എല്‍.പിയും (Popular Front for the Liberation of Palestine) ഇസ്‌ലാമിക് ജിഹാദും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles