Current Date

Search
Close this search box.
Search
Close this search box.

ക്യാന്‍സറിന്റെ കൂടെ കോവിഡും; ഇസ്രായേല്‍ ജയിലിലെ ഫലസ്തീനി ദുരിതത്തില്‍

തെല്‍ അവീവ്: ക്യാന്‍സര്‍ രോഗിയായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്നതിനിടെ കോവിഡ് കൂടി വന്നതോടെ ദുരിതം ഇരട്ടിയായി വേദനയനുഭവിക്കുകയാണ് ഫലസ്തീന്‍ യുവാവ്. 46കാരനായ കമാല്‍ അബുവാണ് ഇസ്രായേലി തടവറിയില്‍ മരണത്തോട് മല്ലിട്ട് കഴിയുന്നത്. കമാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ മുറവിളികള്‍ ഉയര്‍ന്നിട്ടും കേട്ട ഭാവം നടിക്കാതെ ക്രൂരത തുടരുകയാണ് ഇസ്രായേല്‍ അധികൃതര്‍.

ഇസ്രായേലിലെ ഗില്‍ബോ ജയിലില്‍ ജീവപര്യന്തരം തടവിലാണ് കമാല്‍. രണ്ടാ ഇന്‍തിഫാദ വേളയില്‍ ഇസ്രായേലി സിവിലിയന്മാരെ ആക്രമിച്ചു എന്നാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതിനാല്‍ ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായി തുടരുകയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന കമാലിന് കോവിഡ് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കമാലിനെ വിട്ടയക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഇസ്രായേല്‍ സന്നദ്ധമാകണമെന്നും അന്താരാഷ്ട്ര ക്യാംപയിന് നേതൃത്വം നല്‍കുമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

Related Articles