Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരന്റെ നിരാഹാര സമരം 86 ദിവസം പിന്നിട്ടു

ഗസ്സ സിറ്റി: ഇസ്രായേലിന്റെ ഭരണകൂട തടങ്കലില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിലേര്‍പ്പെട്ട ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് മിഖ്ദാദ് അല്‍ ഖാസിമിന്റെ നിരാഹാരം 86 ദിവസം പിന്നിടുന്നു. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ ദീര്‍ഘനാളായി തടവിലടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം നിരാഹാരം ആരംഭിച്ചത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.

ഖയീദ് നമൂറയെന്ന സഹതടവുകാരനും നിരാഹാര സമരത്തിലാണ്. വടക്കന്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയാണ് 24കാരനായ മിഖ്ദാദ്. ഈയുടത്താണ് ഫ്‌ളൂയിഡുകളോ മറ്റു യാതൊരു തരത്തിലുള്ള ഭക്ഷണസാധനങ്ങളും കഴിക്കാതെ നിരാഹാരം ശക്തമാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് മിഖ്ദാദിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ആറ് മാസം ഭരണകൂട തടങ്കലില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ ജൂണില്‍ ഇത് വീണ്ടും ആറു മാസമായി നീട്ടി. എന്നാല്‍ അദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്ന് അറിയിക്കാനോ അഭിഭാഷകനെ കാണാനോ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

ആരോഗ്യനില മോശമായതിനെത്തടുര്‍ന്ന് അദ്ദേഹത്തെ ഇസ്രായേലി ജയിലിലെ തന്നെ കപ്ലന്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, മറ്റ് ആറ് ഫലസ്തീന്‍ തടവുകാര്‍ ഭരണകൂട തടങ്കലില്‍ പ്രതിഷേധിച്ച് നിരവധി ആഴ്ചകളായി നിരാഹാര സമരം തുടരുകയാണ്.

Related Articles