Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ മരിച്ചു

ജറുസലം: ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ മരിച്ചതായി പ്രിസണേഴ്‌സ് കമ്മീഷന്‍, ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പറഞ്ഞു. മരണ കാരണമെന്തെന്ന് വ്യക്തമല്ല. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ഖല്‍ഖിലിയയില്‍ നിന്നുള്ള 45കാരനായ മാഹിര്‍ ദീബ് സാസ ബുധനാഴ്ച ഇസ്രായേല്‍ വടക്കന്‍ നഗരമായ തെല്‍ അവീവിലെ റിമോനിം ജയിലില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഫല്‌സ്തീന്‍ തടവുകാര്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനകളായ പ്രസണേഴ്‌സ് കമ്മീഷന്‍, ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിക്കുകയായിരുന്നു.

ആറ് മക്കളുടെ പിതാവായ സാസ ചൊവ്വാഴ്ച കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന് മാരകമായ രോഗങ്ങളുമുണ്ടായിരുന്നവെന്നും സംഘടനകള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ മരണ കാരണമെന്തെന്ന് വ്യക്തമല്ല. മരണം അന്വേഷിക്കുകയും കാരണം കണ്ടെത്തുകയും ചെയ്യുന്നതാണ്. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ ജീവിതവും ക്ഷേമവും പോലെ, അദ്ദേഹത്തിന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന് ഇരു സംഘടനകളും സംയുക്ത പ്രസ്താവനയിറിക്കി.

Related Articles