Current Date

Search
Close this search box.
Search
Close this search box.

36 വര്‍ഷമായി ഇസ്രായേല്‍ ജയിലില്‍; നീതി തേടി മുഹമ്മദ് അല്‍തുസ്

ഗസ്സ സിറ്റി: ഇസ്രായേല്‍ ജയിലില്‍ 36 വര്‍ഷമായി പുറംലോകം കാണാനാകാതെ ദുരിതമനുഭവിക്കുകയാണ് ഫലസ്തീനിയായ മുഹമ്മദ് അല്‍തുസ്. ഫലസ്തീന്‍ പ്രിസണേര്‍സ് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബത്‌ലഹേം ഗവര്‍ണറേറ്റില്‍ നിന്നുള്ള അല്‍തുസിനെ 1985ലാണ് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഫതഹിന്റെ അംഗമായി എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

സൈന്യത്തിന്റെ വെടിയേറ്റ് നിരവധി പരുക്കേറ്റിരുന്ന അല്‍തുസിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ഏറ്റവും ദീര്‍ഘകാലം ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. ഒരു വര്‍ഷം കോമയില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യ 2015ല്‍ മരിച്ചിരുന്നു. അല്‍തുസിന്റെ ബന്ധുക്കള്‍ക്കും ജയിലില്‍ സന്ദര്‍ശനം അനുവദിക്കാതെ ക്രൂരത തുടരുകയാണ് ഇസ്രായേല്‍ ജയില്‍ അധികൃതര്‍. മൂന്ന് കുട്ടികളും ഒന്‍പത് പേരക്കുട്ടികളുമുണ്ടെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദമില്ല. ഓസ്ലോ കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച 26 ഫലസ്തീനികളില്‍ ഒരാളാണ് അല്‍തുസ്.

Related Articles