Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ആയുധം താഴെ വെക്കാതെ ഇസ്രായേല്‍. ചൊവ്വാഴ്ച നടത്തിയ റെയ്ഡില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ രഹസ്യ സേന വെടിവെച്ചുകൊന്നു. വെസ്റ്റ് ബാങ്കിലെ അല്‍ അമരി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന അഹ്മദ് ഫഹദിനെയാണ് വെടിവെച്ച് കൊന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് സംഭവം.

വെടിയേറ്റ് ചോര വാര്‍ന്നാണ് ഫഹദ് മരിച്ചതെന്നും ആംബുലന്‍സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ അദ്ദേഹം മരിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫലസ്തീനികളെ രഹസ്യമായി നിരീക്ഷിച്ച് അറസ്റ്റുചെയ്യാനോ കൊല്ലാനോ പലപ്പോഴും ഫലസ്തീനികളുടെ വേഷം ധരിച്ച് രഹസ്യ പോലീസ് ഇത്തരത്തില്‍ റെയ്ഡുകള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യ യൂണിറ്റ് ആണ് വെടിവെച്ച് കൊന്നത്.

ഫഹദിനെ പലതവണ വെടിവെച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്.

Related Articles