Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന്  യു.എ.എല്‍ പിന്മാറി

ജറുസലം: ഫലസ്തീന്‍ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന് യു.എ.എല്‍ (United Arab List) പിന്മാറി. കഴിഞ്ഞ പാര്‍ലമെന്റ് വോട്ടെടുപ്പില്‍ എ.ജെ.എല്‍  സഖ്യം (Arab Joint List) 15 സീറ്റ് നേടി ഉന്നത വിജയം കൈവരിച്ചിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്രമായ മത്സരിക്കാനുള്ള തീരുമാനം യു.എ.എല്‍ അറിയിച്ചിതിനെ തുടര്‍ന്ന് എ.ജെ.എല്‍ അന്തിമ നിലപാട് വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ഇത് പാര്‍ലമെന്റില്‍ ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരുടെ പ്രാതിനിധ്യം കുറയ്ക്കുന്നതാണ്.

മന്‍സൂര്‍ അബ്ബാസ് നയിക്കുന്ന യുനൈറ്റഡ് അറബ് ലിസ്റ്റിമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടതിനെ തടര്‍ന്ന് ഹദാശ്, താല്‍, ബലദ് തുടങ്ങിയ മൂന്ന് പാര്‍ട്ടികളും മാര്‍ച്ചില്‍ 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്് മത്സരിക്കുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പട്ടിക പൂര്‍ത്തികരിക്കേണ്ട സമയപരിധിയായ വ്യാഴാഴ്ച രാത്രിക്ക് മുമ്പ് മൂന്ന് പാര്‍ട്ടികളും സംയുക്ത രേഖ സമര്‍പ്പിച്ചു. നാല് പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ പരാജയപ്പെടുകയായിരുന്നു -താല്‍ പാര്‍ട്ടി ചെയര്‍മാന്‍ അഹമ്ദ് അത്വയ്യിബ് അല്‍ജസീറയോട് പറഞ്ഞു.

Related Articles