Current Date

Search
Close this search box.
Search
Close this search box.

യു.എസില്‍ വിദ്വേഷക്കൊല; ഇസ്രായേല്‍ അനുകൂലി മുസ്ലിം ബാലനെ കുത്തിക്കൊന്നു

ചിക്കാഗോ: യു.എസിലെ ചിക്കാഗോയില്‍ 71കാരനായ ഇസ്രായേല്‍ അനുകൂലി ആറ് വയസ്സുകാരനായ മുസ്ലിം ബാലനെ കുത്തിക്കൊന്നു. വാദിയ അല്‍ ഫലൂം എന്ന ഫലസ്തീന്‍ വംശജനായ യു.എന് ബാലനാണ് വിദ്വേഷക്കൊലക്ക് ഇരയായത്. തീവ്ര വംശീദവാദിയും കുട്ടിയുടെ താമസസ്ഥലത്തിന് താഴെ താമസിക്കുന്നവനുമായ 71കാരനായ ജോസഫ് എം സുബ 26 തവണയാണ് കുത്തിയത്. സെന്യം ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് മാതാവിന്റെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. കത്തിക്കുത്തില്‍ 32കാരിയായ മാതാവ് ഹനാന്‍ ഷാഹിനും പരുക്കേറ്റിട്ടുണ്ട്. അവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

‘ഈ ക്രൂരമായ ആക്രമണത്തില്‍ ഇരയായ രണ്ടുപേരും മുസ്ലിംകള്‍ ആയതിനാലും ഹമാസും ഇസ്രയേലികളും തമ്മില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തോടുള്ള പ്രതികരണമെന്ന നിലയിലുമാണ് ആക്രമി ഇരുവരെയും ആക്രമിച്ചതെന്നും ഡിറ്റക്ടീവുകള്‍ കണ്ടെത്തിയതെന്നും’ റിപ്പോര്‍ട്ടുണ്ട്. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ചിക്കാഗോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ (40 മൈല്‍) തെക്ക് പടിഞ്ഞാറുള്ള വീട്ടില്‍ വെച്ചാണ് സംഭവം. ആക്രമി രണ്ട് വര്‍ഷമായി ഈ വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചുവരികയായിരുന്നു.

ആശുപത്രിയില്‍ വെച്ചാണ് ബാലന്‍ മരിച്ചതെന്നും സൈനികര്‍ ഉപയോഗിച്ചുള്ള വലിയ കത്തി ഉപയോഗിച്ച് 26 തവണ കുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ ഉമ്മയുടെ ശരീരത്തിലും പത്തിലധികം കുത്തുകളേറ്റിട്ടുണ്ട്. ആക്രമിയെ വസതിക്ക് സമീപത്ത് വെച്ച് നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് പൊലിസ് കണ്ടെത്തിയത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കൊലപാതകം, കൊലപാതകശ്രമം, രണ്ട് വിദ്വേഷ കുറ്റകൃത്യങ്ങള്‍, മാരകായുധം ഉപയോഗിച്ചുള്ള ആക്രമം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്.

Related Articles