Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് 103ാം വയസ്സില്‍ അന്തരിച്ചു

ജറൂസലേം: പ്രായത്തിന്റെ അവശതകള്‍ അലട്ടാതെ സ്വതന്ത്ര ഫലസ്തീനായി പോരാടിയ 103 വയസ്സുകാരി റിഫ്ഖ അല്‍ കുര്‍ദ് അന്തരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി അവരുടെ കുടുംബത്തെ ഷെയ്ഖ് ജറയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിനെതിരെ ശക്തമായി പോരാടിയ ആക്റ്റിവിസ്റ്റ് കൂടിയായിരുന്നു റിഫ്ഖ. ദശാബ്ദങ്ങളായി അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമില്‍ ഇസ്രായേല്‍ കൈയേറ്റത്തിനെതിരെ ശബ്ദിച്ച ആക്റ്റിവിസ്റ്റ് ആയിരുന്നു ഇവര്‍. ഉം നബീല്‍ അല്‍ കുര്‍ദ് എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു.

റിഫ്ഖയും അവരുടെ ഭര്‍ത്താവും അഞ്ച് കുട്ടികളുമടങ്ങുന്ന കുടുംബം വീടിന്റെ ഒരു ഭാഗത്താണ് ഇത്രയും കാലം കഴിച്ചു കൂട്ടിയിരുന്നത്. ഇതിന്റെ ഉടമസ്ഥാവകാശ തര്‍ക്കമാണ് നിലനിന്നിരുന്നത്. 1885 മുതല്‍ ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശവുമായി ഇസ്രായേല്‍ കോടതികളില്‍ കയറിയിറങ്ങിയിരുന്നു. ഇവരുടെ വീടിന് മുറ്റത്ത് ഒരു ടെന്റ് കെട്ടിയിരുന്നു. ഇവിടെയായിരുന്നു അവരുടെ പ്രധാന യോഗങ്ങള്‍ നടത്തിയിരുന്നത്.

Related Articles