Current Date

Search
Close this search box.
Search
Close this search box.

16 വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ അഖ്‌സയുടെ നിരോധിത മേഖലയില്‍

ജറൂസലേം: ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ മൂലം പ്രവേശനം നിഷേധിക്കപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലെ ബാബ് അല്‍ റഹ്മ പ്രദേശത്തേക്ക് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഫലസ്തീനികള്‍ പ്രവേശിച്ചു.

അധിനിവേശ പഴയ നഗരമായ കിഴക്കന്‍ ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തേക്ക് കഴിഞ്ഞ 16 വര്‍ഷമായി ഫലസ്തീനികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

വെള്ളിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് ബാബു റഹ്മയിലൂടെ അഖ്‌സയിലേക്ക് പ്രവേശിച്ചത്. ഈ മേഖലയിലൂടെ അഖ്‌സയിലേക്ക് പ്രവേശിക്കാന്‍ അല്‍ അഖ്‌സ മുഫ്തി ഇക്‌രിമ സെയ്ദ് സാബ്‌രി ആഹ്വാനം ചെയ്തിരുന്നു.

2003ലാണ് ബാബുറഹ്മ ഇസ്രായേല്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. ഫലസ്തീനികള്‍ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നു എന്നു പറഞ്ഞായിരുന്നു അടച്ചത്. വര്‍ഷാവര്‍ഷം നിയന്ത്രണം പുതുക്കുകയാണ് ചെയ്തിരുന്നത്.

Related Articles