Current Date

Search
Close this search box.
Search
Close this search box.

ഗസ്സ വംശഹത്യയും കുടിയേറ്റവും: ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ രാജിവെച്ചു

വെസ്റ്റ് ബാങ്ക്: ഇസ്രായേലിന്റെ ഗസ്സ വംശഹത്യയിലും വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റം വ്യാപകമായ രീതിയില്‍ വര്‍ധിക്കുന്നതിലും പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ രാജിവെച്ചു. തന്റെ സര്‍ക്കാര്‍ രാജിവെക്കുകയാണെന്ന് അറിയിച്ച് ഫല്‌സതീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് അദ്ദേഹം രാജിക്കത്ത് കൈമാറി. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ ഭരണം നിര്‍വഹിച്ചിരുന്നത് ഷത്വിയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു.

വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും അഭൂതപൂര്‍വമായ കുടിയേറ്റത്തിന്റെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും വെളിച്ചത്തിലാണ് രാജിവെക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ഫലസ്തീന്‍ അതോറിറ്റി (പി.എ) പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് രാജിക്കത്ത് സമര്‍പ്പിച്ചത്.

ഫലസ്തീന്‍ ഐക്യത്തിലും ഫലസ്തീന്‍ ഭൂമിയില്‍ അധികാരം വിപുലീകരിക്കുന്നതിലും അധിഷ്ഠിതമായ പുതിയ ഫലസ്തീന്‍ സമവായം ആവശ്യമാണെന്നും ഗസ്സയിലെ പുതിയ യാഥാര്‍ത്ഥ്യവും അതിന്റെ ആവശ്യകതയും കണക്കിലെടുത്ത് പുതിയ സര്‍ക്കാര്‍ വരികയും അവര്‍ ഇതിനായുള്ള രാഷ്ട്രീയ ക്രമീകരണങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഞാന്‍ മനസ്സിലാക്കുന്നതായും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ അതോറിറ്റിയെ താഴെയിറക്കാനും യുദ്ധത്തിനു ശേഷം ഫലസ്തീന്‍ രാഷ്ട്രത്തെ ഭരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കാനും അബ്ബാസിനു മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഷതിയ്യയുടെ രാജി.

എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗസ്സ ഭരിക്കാനും മഹ്‌മൂദ് അബ്ബാസിന്റെ കീഴിലുള്ള പി.എയുടെ ആഹ്വാനങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പലതവണ തള്ളിയിരുന്നു. ഫലസ്തീന്‍ രാഷ്ട്രരൂപീകരണത്തെ ഇസ്രായേല്‍ പാര്‍ലമെന്റായ ക്‌നെസറ്റ് ബില്‍ പാസാക്കിയിരുന്നു.

Related Articles