Current Date

Search
Close this search box.
Search
Close this search box.

പോളിയോ വിരുദ്ധ ക്യാംപയിനുമായി പാകിസ്താന്‍

ഇസ്ലാമാബാദ്: പോളിയോ എന്ന അസുഖത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് ക്യാംപയിനുമായി പാകിസ്താന്‍. ഈ വര്‍ഷത്തെ ദേശീയതല തുള്ളിമരുന്ന് ക്യാംപയിന് തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പോളിയോ എന്ന വൈറല്‍ രോഗത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി അഞ്ചു വയസ്സിന് താഴെയുള്ള 44 ദശലക്ഷം കുട്ടികള്‍ക്കാണ് ഈ ക്യാംപയിന്റെ ഭാഗമായി തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാജ്യത്തെ 150 ലധികം ജില്ലകളിലാണ് മൂന്ന് ദിവസത്തെ കാമ്പയിന്‍ ആരംഭിച്ചത്.

അഫ്ഗാനിസ്ഥാനോടൊപ്പം കുട്ടികളുടെ നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ന്യൂറോ ഡിജെനറേറ്റീവ് രോഗം ഇപ്പോഴും നിലനില്‍ക്കുന്ന രണ്ട് രാജ്യങ്ങളില്‍ ഒന്ന് പാകിസ്താനാണ്.

തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കികൊണ്ട് ഷഹബാസ് ഷരീഫ് ക്യാമ്പയിന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ‘ഫെഡറല്‍ ഗവണ്‍മെന്റിനൊപ്പം എല്ലാ പ്രവിശ്യാ ഗവണ്‍മെന്റുകളും രോഗത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സഹകരിക്കുന്നത് തുടരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, പോളിയോ കേസുകള്‍ വീണ്ടും ഉയര്‍ന്നുവന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നു, ചടങ്ങില്‍ തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

വൈറസിന്റെ പുനരുജ്ജീവനം ലോകാരോഗ്യ സംഘടനയില്‍ നിന്നും മറ്റ് പങ്കാളികളില്‍ നിന്നും ഉള്‍പ്പെടെ ആഗോള തലത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തിയതായി ഷരീഫ് പറഞ്ഞു. ഇതുവരെ വൈല്‍ഡ് പോളിയോ വൈറസ് ടൈപ്പ് 1 (WPV-1) രോഗത്തില്‍ നിന്ന് മുക്തമായി പ്രഖ്യാപിക്കാത്ത് രണ്ട് രാജ്യങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും.

Related Articles