Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ നിയമം; അനിസ്ലാമികമെന്ന് മതസംഘടനകള്‍

ഇസ്ലാമാബാദ്: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തിനെതിരെ പ്രതിഷേധവുമായി മതസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

2018ലെ രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമത്തിനെതിരെയാണ് വിവിധ സംഘടനകള്‍ രംഗത്തുവന്നത്. നിയമത്തിനെതിരെ സമീപകാലത്ത് എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി, ജംഇയ്യയത്തല്‍ ഉലമാഎ ഇസ്ലാം, തെഹ്രീക് ലബ്ബൈക് പാകിസ്ഥാന്‍ തുടങ്ങിയ നിരവധി മത രാഷ്ട്രീയ പാര്‍ട്ടികളാണ് എതിര്‍പ്പ് ഉയര്‍ത്തിയത്.

ഈ പാര്‍ട്ടികളുടെ നേതാക്കള്‍ നിയമത്തെ ‘അനിസ്ലാമികം’ എന്ന് വിളിക്കുകയും നിയമം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതിനാണ് ഇടയാക്കുകയെന്നും നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

സെപ്തംബര്‍ 26 ന് ഡോണില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ഉടന്‍ തന്നെ സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് ചര്‍ച്ചയ്ക്ക് അയയ്ക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ നാല് വര്‍ഷത്തിന് ശേഷം നിയമം പാസാക്കികൊണ്ട് ഈ വിഷയം 2023ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ പദ്ധതിയിടുന്നതായി ആക്്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്ന ഈ പ്രത്യേക സമയത്ത്, ഈ വിഷയം പെട്ടെന്ന് ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊരു കാരണവുമില്ലെന്നും അവര്‍ ആരോപിച്ചു.

Related Articles