Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഫലസ്തീന് ചൈനയുടെ സഹായം

ഗസ്സ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫലസ്തീന് സഹായവുമായി ചൈന. ചൈനയുടെ സഹായം സ്വീകരിക്കുന്നതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. 50,000 കോവിഡ് ടെസ്റ്റിങ് കിറ്റ് ആണ് ചൈനയുടെ ഓണ്‍ലൈന്‍ ഭീമന്മാരായ ആലിബാബ എത്തിച്ചു നല്‍കിയത്. ആലിബാബ സ്ഥാപകന്‍ ചാക് മായുമായി സഹകരിച്ചാണ് കിറ്റുകള്‍ എത്തിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രി മയ് അല്‍ ഖൈല പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ചൈനീസ് പ്രസിഡന്റിനോട് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിന്റെ വെളിച്ചത്തില്‍ ഉദാരമായ സഹായവും പിന്തുണയും നല്‍കിയതിന് ചൈനയോട് ഫലസ്തീന്‍ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles