Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തര വകുപ്പ് ആര്‍.എസ്.എസ്സിന് കാവലിരിക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന പേരില്‍ കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കാവല്‍ സ്‌പെഷ്യല്‍ ഡ്രൈവ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നുവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

പോലീസിന്റെ ക്രിമിനല്‍-ഗുണ്ടാ ലിസ്റ്റില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍,ജേര്‍ണലിസ്റ്റുകള്‍,അധ്യാപകര്‍,ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്ന് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാകില്ല.പലരെയും വെരിഫിക്കേഷന്‍ എന്ന പേരില്‍ പോലീസ് പിന്തുടരുകയും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ട്.

ഇതിന് മുന്‍പ് തീവ്രവാദത്തിന്റെയും മാവോയിസത്തിന്റെയും പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി ദീര്‍ഘകാലം ജയിലടക്കപ്പെടുന്നവര്‍ കേരള പോലീസിന്റെ ഇതേ രീതിയിലുള്ള ഓപ്പറേഷനുകള്‍ നേരിടേണ്ടി വന്നിട്ടുള്ളവരാണ് എന്നത് ഈ വിഷയത്തിലെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ കേരള പോലീസിന്റെ ശൈലി കേന്ദ്ര പോലീസിന്റേതിന് സമാനമാണ്.ആര്‍ എസ് എസ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരെ പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും,സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിപ്പിക്കുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രീതിയില്‍ പോലീസ് വകുപ്പ് നേര്‍ക്ക്‌നേരെ ആര്‍ എസ് എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍കൊണ്ട് സമൂഹം നേരിടണമെന്നും നഹാസ് മാള പറഞ്ഞു.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles