Current Date

Search
Close this search box.
Search
Close this search box.

സമൂഹ നോമ്പ്തുറയുമായി ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഷേക്സ്പിയര്‍ തിയറ്റര്‍- video

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ ക്ലബുകളും കൂട്ടായ്മകളും സംഘടനകളും ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നതിന്റെ വാര്‍ത്തകള്‍ ആണ് ഈ വര്‍ഷം റമദാനില്‍ പുറത്തുവന്നിരുന്നത്. ചെല്‍സി ക്ലബ്, മാഞ്ചസ്റ്റര്‍ കത്രീഡല്‍ ചര്‍ച്ച്, ലണ്ടനിലെ വിക്ടോറിയ മ്യൂസിയം തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഓപണ്‍ ഇഫ്താറിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഷേക്സ്പിയര്‍ ഗ്ലോബ് തിയറ്ററും സമൂഹ ഇഫ്താര്‍ ഒരുക്കിയിരിക്കുകയാണ്. തിയേറ്ററിലെ സ്റ്റേജില്‍ നിന്നും ബാങ്ക് വിളിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

VIDEOhttps://www.instagram.com/p/Cq70D6ZuH9H/

ചരിത്രത്തിലാദ്യമായാണ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ ‘ഷേക്സ്പിയര്‍ ഗ്ലോബ് തിയറ്ററി’ല്‍ ഇഫ്താര്‍ നടക്കുന്നത്. റമദാന്‍ ടെന്റ് പ്രോജക്റ്റ് എന്ന കൂട്ടായ്മയാണ് സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ കവിതാലാപനം, മുസ്ലിം കുട്ടികളുടെ കലാ പ്രകടനം,തീയറ്റര്‍ സ്‌കൂളിന്റെ പ്രകടനം, സമൂഹ നമസ്‌കാരം, സമൂഹ ഇഫ്താര്‍ ഭക്ഷണം എന്നിവയെല്ലാം നടന്നു. പരിപാടിയില്‍ 700 പേര്‍ പങ്കെടുത്തെന്ന് ഗ്ലോബിലെ വിദ്യാഭ്യാസ ഗവേഷണ സഹ-ഡയറക്ടര്‍ ഡോ. ഹൈഫന്‍ പറഞ്ഞു.

കഴിഞ്ഞ രാത്രി, ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള വലിയ ഷോപ്പിംഗ് പരിസരമായ ഹെയ്സ് ഗാലേറിയയില്‍ നടന്ന മറ്റൊരു ഓപ്പണ്‍ ഇഫ്താറിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles