Current Date

Search
Close this search box.
Search
Close this search box.

ഒപെക്: കരാറിന് തടസ്സമായി യു.എ.ഇ, ചര്‍ച്ച തിങ്കളാഴ്ച പുനഃരാരംഭിക്കും

വിയന്ന: എണ്ണ ഉത്പാദന നയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഒപെക് തിങ്കളാഴ്ച ചര്‍ച്ച പുനഃരാരംഭിക്കും. രണ്ടാം ദിനമായ വെള്ളിയാഴ്ച യു.എ.ഇ കരാറിന്റെ ചില ഭാഗങ്ങള്‍ തടഞ്ഞതിനാലാണ് ചര്‍ച്ച പൂര്‍ണമാകാതെ അവസാനിച്ചത്. രണ്ടരവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ എണ്ണവില കുറയ്ക്കുന്നതിന് വര്‍ഷാവസാനത്തോടെ കുടൂതല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ഇത്തരം തടസ്സം കാലതാമസം വരുത്തുന്നതാണ്.

കരാറില്ലാതെ, എണ്ണവില ബാരലിന് 75 ഡോളര്‍ വരെ വ്യാപാരം നടക്കുന്നതിനാല്‍ ഒപെക് സഖ്യത്തിന് ഉല്‍പാദനത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും. ഈ വര്‍ഷം എണ്ണവില 40 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. കോവിഡ്-19 മഹാമാരിയില്‍ നിന്നുള്ള ആഗോള വീണ്ടെടുപ്പിനായി കൂടുതല്‍ ക്രൂഡ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായി വരുന്നു. എണ്ണവിലക്കയറ്റം ആഗോള പണപ്പെരുപ്പത്തിനും, കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നത് മന്ദഗതിയിലാക്കുന്നതിനും കാരണമായിരിക്കുകയാണ്.

2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം 2 മില്യണ്‍ ബാരല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും, വെട്ടിക്കുറച്ച ബാക്കിയുള്ളത് 2022 ഏപ്രിലില്‍ അവസാനിക്കുന്നതിന് പകരം 2022 അവസാനം നീട്ടാനും പെട്രോളിയും കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും അവയുടെ സഖ്യകക്ഷികളും വോട്ടുചെയ്തതായി ഒപെക് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles