Current Date

Search
Close this search box.
Search
Close this search box.

സുബൈര്‍ കേസ്: അള്‍ട്ട് ന്യൂസില്‍ ആഭ്യന്തര സംഭാവനകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാക്കിയിട്ടിട്ടൂവെന്ന് റേസര്‍ പേ

ന്യൂഡല്‍ഹി: പ്രമുഖ വസുതുതാന്വേഷണ ന്യൂസ് പോര്‍ട്ടലായ അള്‍ട്ട് ന്യൂസ് വിദേശ ഫണ്ടുകള്‍ അനധികൃതമായി സ്വീകരിച്ചുവെന്ന പൊലിസ് വാദത്തിന്റെ മുനയൊടിച്ച് വെബ്‌സൈറ്റിലെ പേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനിയായ റേസര്‍പേ. അതിന്റെ നയത്തിന് അനുസൃതമായി ആഭ്യന്തര സംഭാവനകള്‍ സ്വീകരിക്കാനുള്ള സംവിധാനം മാത്രമേ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം അള്‍ട്ട് ന്യൂസിന്റെ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ‘റേസര്‍ പേ’ അറിയിച്ചത്. റേസര്‍പേ സി ഇ ഒ ഹര്‍ഷില്‍ മാത്തൂര്‍ ട്വിറ്ററില്‍ പ്രസ്താവന നടത്തിയത്. കൂടാതെ FCRA അനുമതിയില്ലാതെ വിദേശ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ലെന്നും കമ്പനി അറിയിച്ചു.

സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ അന്വേഷണത്തില്‍ അള്‍ട്ട് ന്യൂസിന്റെ വിദേശ സംഭാവന (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ) ലംഘനം അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ആഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. അള്‍ട്ട് ന്യൂസ് വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുബൈറിന്റെ അക്കൗണ്ടിലേക്കാണ് ഫണ്ട് വന്നതെന്നും പൊലിസ് വാദിച്ചിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന റിപ്പോര്‍ട്ടാണ് റേസര്‍പേ പുറത്തുവിട്ടത്. അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ അന്വേഷണത്തില്‍ വിദേശ സംഭാവന (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ) ലംഘനം അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ആഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു.

അള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസില്‍ അള്‍ട്ട് ന്യൂസിന് സംഭാവനകള്‍ നല്‍കിയ ദാതാക്കളുടെ വിവരങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ ഡല്‍ഹി പോലീസിന് കൈമാറിയതിനെ അള്‍ട്ട് ന്യൂസ് കുറ്റപ്പെടുത്തിയിരുന്നു.

Related Articles