Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: ബി.ജെ.പിയുടെ കത്ത് വിതരണം ചെയ്ത് ഒമാന്‍ ഇന്ത്യന്‍ എംബസി

മസ്‌കത്ത്: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണമെന്ന തരത്തില്‍ ബി.ജെ.പിയുടെ കത്ത് വിതരണം ചെയ്ത ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ നടപടി വിവാദത്തില്‍.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ പേരില്‍ പുറത്തിറക്കിയ വാര്‍ത്തകുറിപ്പാണ് ഇന്ത്യന്‍ എംബസി ഒമാനിലെ മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത്. മസ്‌കത്തിലെ ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയാണ് ജൂണ്‍ അഞ്ചിന് ഇമെയില്‍ വഴി വിവിധ മാധ്യമങ്ങള്‍ക്ക് കത്ത് നല്‍കിയത്.

രാജ്യത്തിന്റെ ഔദ്യോഗിക വിശദീകരണമെന്ന തരത്തില്‍ ബി.ജെ.പിയുടെ കത്ത് നല്‍കി തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യന്‍ എംബസി മുഖേന രാഷ്ട്രീയ പാര്‍ട്ടിയുടെ കത്ത് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും നടപടി പിന്‍വലിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

Related Articles