Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സുരക്ഷാ മന്ത്രിക്ക് മുന്നറിയിപ്പുമായി ഒ.ഐ.സി

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒ.ഐ.സി (Organisation of Islamic Cooperation). മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചുകയറിയ ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജിദ്ദ ആസ്ഥാനമായുള്ള സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

ബെന്‍ഗ്വിറിന്റെ നടപടി ലോകത്തെ മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഗുരുതരമായ പ്രകോപനവും അന്താരാഷ്ട്ര നിയമത്തിന്റെ പ്രകടമായ ലംഘനവുമാണെന്ന് ഒ.ഐ.സി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച, തീവ്ര വലതുപക്ഷ നേതാവ് ബെന്‍ഗ്വിര്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് സൈന്യത്തോടൊപ്പം പ്രവേശിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അല്‍അഖ്‌സയിലെ ഇസ്രായേല്‍ കടന്നുകയറ്റത്തെ അപലപിച്ച് ജോര്‍ദാന്‍, തുര്‍ക്കി, യു.എസ്, സൗദി അറേബ്യ, ഖത്തര്‍, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങല്‍ രംഗത്തുവന്നിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles