Current Date

Search
Close this search box.
Search
Close this search box.

നൂഹിലെ ഭരണകൂട-പോലീസ് ഭീകരതയുടെ കാണാപ്പുറങ്ങള്‍: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി

കോഴിക്കോട്: നൂഹിലെ ഭരണകൂട-പോലീസ് ഭീകരതയെ സംബന്ധിച്ച് എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റസ്) പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു. മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ടി നാസര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി, എ.പി.സി.ആര്‍ കേരള ജനറല്‍ സെക്രട്ടറി നൗഷാദ് സി.എ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നടത്തിയത്.

മണിപ്പൂരില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കിടെയാണ് ഹരിയാന സര്‍ക്കാര്‍ പിന്തുണയോടെ മേവാത്ത് മേഖല കേന്ദ്രീകരിച്ച് വ്യാപകമായ വംശഹത്യാ അക്രമങ്ങള്‍ നടത്തുന്നത്. അനുദിനം വംശഹത്യാ പദ്ധതികളിലേക്ക് നടന്നടുക്കുന്ന രാജ്യത്തിന്റെ നേര്‍ചിത്രം മനസ്സിലാക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നതിനാലാണ് ഇതുപോലുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.

രാജ്യത്തിന്റെ ദുരവസ്ഥ തിരിച്ചറിയാനും ഭരണകൂടങ്ങളും നിയമപാലകരും എങ്ങനെയാണ് വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നതെന്ന് മനസ്സിലാക്കാനും റിപ്പോര്‍ട്ടിന്റെ വായന സഹായകമാകും. രാജ്യത്തിന്റെ അതിജീവനത്തിനുള്ള ഒരു ചുവടാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles