Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ ടീസ്റ്റക്ക് ജാമ്യം

സ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റ സെറ്റല്‍വാദിന് ജാമ്യം ലഭിച്ചു. വെള്ളിയാഴ്ച സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ഗുജറാത്ത് ഹൈക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ടീസ്റ്റ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാന്‍ഷു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചതും ജാമ്യം നല്‍കിയതും.
നേരത്തെ സുപ്രീം ടീസ്റ്റ സെതല്‍വാദിനെ രണ്ട് മാസത്തിലേറെയായി ഗുജറാത്തില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിനെ കുറിച്ച് ഗൗരവതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

വിഷയത്തിന്റെ അവസാന വാദം കേള്‍ക്കുന്നതിനിടെ തന്നെ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം നല്‍കുമെന്ന് ബെഞ്ച് സൂചിപ്പിച്ചെങ്കിലും ഒടുവില്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്തയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന പ്രകാരം വാദം കേള്‍ക്കല്‍ ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Related Articles