Current Date

Search
Close this search box.
Search
Close this search box.

2008ന് ശേഷം ജനിച്ചവര്‍ക്ക് ആജീവനാന്തം സിഗരറ്റിന് വിലക്കേര്‍പ്പെടുത്തി ന്യൂസ്‌ലാന്റ്

വെല്ലിങ്ടണ്‍: 2008ന് ശേഷം ജനിച്ച ആര്‍ക്കും ഇനി ന്യൂസ്‌ലാന്റില്‍ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും ലഭിക്കില്ല. അവ വില്‍ക്കുന്നത് നിരോധിക്കുന്നതിനുള്ള ബില്‍ ന്യൂസിലാന്‍ഡ് പാരലമെന്റ് ചൊവ്വാഴ്ച പാസാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ പ്രായക്കാര്‍്കകുള്ള നിരോധനം ആ വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. പുകവലി രഹിതമായ അന്തരീക്ഷവും പുകയില നിയന്ത്രിത ഉല്‍പ്പന്നങ്ങളുടെയും ഭേദഗതി ബില്‍ അവതരിപ്പിച്ച ആരോഗ്യമന്ത്രി ആയിഷ വിറാള്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നീക്കം രാജ്യത്തിന്റെ പുകവലി രഹിത ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

‘ആയിരക്കണക്കിന് ആളുകള്‍ ഇനി കൂടുതല്‍ കാലം ജീവിക്കും, അവര്‍ക്ക് ആരോഗ്യകരമായ ജീവിതവും പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് 26,000 കോടിയിലധികം രൂപ മുടക്കിയുള്ള ചികിത്സകളും ഇനി ആവശ്യമുണ്ടാകില്ലെന്നും’ മന്ത്രി പറഞ്ഞു.

നിരോധനത്തിനുപുറമെ, പുകയില ഉല്‍പന്നങ്ങളില്‍ അനുവദനീയമായ നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും ന്യൂസിലാന്‍ഡില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലറ വ്യാപാരികളുടെ എണ്ണം 6,000 ല്‍ നിന്ന് 600 ആയി കുറയ്ക്കാനും ബില്‍ ആവശ്യപ്പെടുന്നുണ്ട്.

2025 ഓടെ രാജ്യത്തെ പുകവലി രഹിതമാക്കാനുള്ള ന്യൂസിലന്‍ന്‍ ഗവണ്‍മെന്റ് നീക്കത്തിന്റെ ഭാഗമാണ് ഈ നിയമങ്ങളെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 8 രാജ്യങ്ങളുടെ അന്തര്‍സര്‍ക്കാര്‍ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ അഭിപ്രായത്തില്‍, മുതിര്‍ന്നവരില്‍ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് ന്യൂസിലാന്‍ഡിനാണ്.

നിയമം ചെറുകിട കടകളുടെ ബിസിനസ്സ് കുറയ്ക്കുമെന്നും നിയമവിരുദ്ധമായ ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിക്കുമെന്നും പ്രതിപക്ഷത്തുള്ള ACT ന്യൂസിലാന്‍ഡ് ആരോപിച്ചു.

Related Articles