Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങരുതെന്ന് നെതന്യാഹു

തെല്‍അവീവ്: ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങരുതെന്ന് അമേരിക്കയോട് ഇസ്രായേല്‍ പ്രസിഡന്റ് ബിന്യാമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യു.എസില്‍ പുതുതായി അധികാരമേറ്റെടുക്കാനിരിക്കുന്ന ജോ ബൈഡനോടാണ് ഇറാന്റെ നേതൃത്വത്തിലുള്ള 2015ലെ ആണവ കരാറിലേക്ക് മടങ്ങരുതെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്.

ജനുവരി 20ന് അധികാരത്തിലേറുന്ന ബൈഡന്‍ ഇറാനുമായി നിര്‍ത്തിവെച്ച ആണവ കരാറിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാന്‍ ആണവ കരാറിലെ മറ്റു കക്ഷികളുമായി സഹകരിക്കുകയും അസ്ഥിര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുമാണെങ്കില്‍ ആണവ കരാര്‍ ശക്തിപ്പെടുത്താനും നീട്ടാനും ഉദ്ദേശിക്കുന്നതായി ബൈഡന്‍ പറഞ്ഞിരുന്നു.

ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ ആണവകരാറിലേക്ക് മടങ്ങാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.

Related Articles