Current Date

Search
Close this search box.
Search
Close this search box.

മതവിദ്വേഷത്തിന്റെ വിഷം ചീറ്റുന്നത് നരേന്ദ്ര മോദി അവസാനിപ്പിക്കണം: നസീറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് മതവിഭാഗങ്ങള്‍ക്കിടയിലെ വിദ്വേഷത്തിന്റെ വിഷം ചീറ്റുന്നത് അവസാനിപ്പിക്കണമെന്ന് നടന്‍ നസിറുദ്ദീന്‍ ഷാ പറഞ്ഞു. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയത്.

ട്വിറ്ററില്‍ മോദി നിരവധി വിദ്വേഷികളെ പിന്തുടരുന്നുണ്ടെന്നും അവരെ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നും ഷാ പറഞ്ഞു. അദ്ദേഹം എന്തെങ്കിലും ചെയ്യണം,’ ‘വിഷം വളരുന്നത് തടയാന്‍ അദ്ദേഹം ഇടപെടേണ്ടതുണ്ട്.’ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത് ‘ഫ്രിഞ്ച് ഘടകങ്ങള്‍’ ആണെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നുമുള്ള ഇന്ത്യയുടെ അവകാശവാദത്തെയും ഷാ ചോദ്യം ചെയ്തു. അവര്‍ (ശര്‍മ്മ) ബി ജെ പിയുടെ ദേശീയ വക്താവാണ്, ‘ഷാ ചൂണ്ടിക്കാട്ടി.

മെയ് 26ന് ടൈംസ് നൗ ടെലിവിഷന്‍ ചാനലിലെ സംവാദത്തിനിടെയാണ് ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് നൂപൂര്‍ ശര്‍മ്മ പ്രവാചകനെതിരെ അവഹേളന പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ിരുപതോളം രാജ്യങ്ങളും മുസ്ലീം ആധിപത്യമുള്ള രാജ്യങ്ങളിലെ സംഘടനകളും പരാമര്‍ശത്തെ അപലപിച്ചു. ഈ രാജ്യങ്ങളില്‍ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിരുന്നു.

Related Articles