Current Date

Search
Close this search box.
Search
Close this search box.

കൈകുഞ്ഞുമായി ലോകകപ്പ് വളന്റിയര്‍ സേവനം; വേറിട്ട് മലയാളി യുവതി നബ്ഷ

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വ്യത്യസ്ത വാര്‍ത്തകളും വിശേഷങ്ങളും വിവിധ മാധ്യമങ്ങളിലൂടെ നാം കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ആയിരണക്കിന് വളന്റിയര്‍മാരില്‍ ഖത്തറിലെ പ്രവാസികളായ നിരവധി മലയാളികളും ഇടം പിടിച്ചിട്ടുണ്ട്. അത്തരത്തില്‍ ഇടം നേടി ചരിത്രം രചിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കാരിയായ നബ്ഷ തടത്തിപ്പറമ്പില്‍. ഫിഫ ലോകകപ്പില്‍ വളന്റിയറാവുക എന്ന തന്റെ സ്വപ്‌നം എ്ല്ലാ പ്രതിസന്ധികളെയും മറികടന്ന് യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഖത്തറില്‍ അധ്യാപികയായി ജോലി ചെയ്യുന്ന നബ്ഷ.

മീഡിയ സെന്ററിലെ അക്രഡിറ്റേഷന്‍ ലീഡറായാണ് നബ്ഷക്ക് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ സന്നദ്ധ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യമുള്ളതിനാലാണ് ലോകകപ്പിലും വളന്റിയറാവാന്‍ രജിസ്റ്റര്‍ ചെയ്തതെന്നും നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും പ്രതിസന്ധികളെ തരണം ചെയത് നേടിയെടുക്കാനാകുമെന്നും നബ്ഷ പറയുന്നു.

2021ലെ അറബ് കപ്പിലും വളന്റിയറായി സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് ഗര്‍ഭിണിയായി. എന്നാല്‍ ലോകകപ്പില്‍ വളന്റിയറായി രജിസ്റ്റര്‍ ചെയ്യുകയും സേവനം ചെയ്യണമെന്ന ആഗ്രഹവുമായി മുന്നോട്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായിരിക്കെ തന്നെയാണ് എല്ലാ സേവനത്തിലും സജീവമായി പങ്കാളിയായത്.

ഖത്തര്‍ എനര്‍ജിയില്‍ ഉദ്യോഗസ്ഥനായ മുജീബ് റഹ്‌മാന്‍ ആണ് ഭര്‍ത്താവ്. മൂന്നു മാസം പ്രായമായ അര്‍വ, നഷ്‌വ, ഷാന്‍ റഹ്‌മാന്‍ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും സഹപ്രവര്‍ത്തകരുടെ സഹകരണവുമാണ് കരുത്തായതെന്നും അവര്‍ പറഞ്ഞു. പ്രസവത്തിന് രണ്ടു ദിവസം മുന്‍പ് വരെ വളന്റിയറിങ്ങിലായിരുന്നു. ചെറിയ കുട്ടിക്ക് ഒരിക്കല്‍ പോലും കുപ്പി പാല്‍ നല്‍കേണ്ടി വന്നില്ലെന്നും എപ്പോഴും കുഞ്ഞു അര്‍വയെ ഞെഞ്ചോട് ചേര്‍ത്ത് ജോലിയില്‍ തുടരുന്ന നബ്ഷ പറഞ്ഞു.

Related Articles