Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ബുദ്ധ സന്യാസിക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ അവാര്‍ഡ്

നയ്പിഡോ: മുസ്‌ലിം വിദ്വേഷത്തിന് ആഹ്വാനം ചെയ്ത തീവ്ര ബുദ്ധ സന്യാസി വിരാതുവിന് പ്രമുഖ ദേശീയ അവാര്‍ഡ്. മ്യാന്‍മര്‍ യൂണിയന്റെ നന്മക്ക് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് ‘തിരി പ്യാന്‍ചി’ (Thiri Pyanchi) ബഹുമതി വിരാതുവിന് നല്‍കുന്നതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് സൈനിക ഭരണകൂടം വിരാതുവിനെ ആദരിച്ചത്.

ഇന്ന് (ബുധനാഴ്ച) രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. രാജ്യത്തെ സൈനിക ഭരണാധികാരി ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ് ആണ് വിരാതുവിന് അവാര്‍ഡ് സമ്മാനിച്ചത്. തീവ്ര ദേശീയവാദിയായ വിരാതു ബുദ്ധ ഭീകരതയുടെ മുഖമെന്ന നിലയില്‍ കുപ്രസിദ്ധനാണ്.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവകളുടെ പേരിലാണ് വിരാതു അറിയിപ്പെടുന്നത്. 2013ല്‍, ‘ബുദ്ധ തീവ്രവാദത്തിന്റെ മുഖം’ എന്ന തലക്കെട്ടില്‍ വിരാതുവിന്റെ ചിത്രം ടൈം മാഗസിന്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കച്ചവടസ്ഥാപനങ്ങല്‍ ബഹിഷ്‌കരിക്കാനും മുസ്‌ലിംകളും ബുദ്ധമതക്കാരും തമ്മിലുള്ള വിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിരാതു ആഹ്വാനം ചെയ്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles