Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിന് വിലക്കില്ല: മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിന് വിലക്കൊന്നുമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വ്യാഴാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യമറിയിച്ചത്. പള്ളിയില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നതിനാണ് വിലക്കുള്ളതെന്നും മിക്ക പള്ളികളിലും സ്ത്രീകള്‍ക്ക് നമസ്‌കരിക്കുന്നതിനായി പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫര്‍ഹ അന്‍വര്‍ ഷെയ്ഖ് എന്ന അഭിഭാഷക നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യയിലെ എല്ലാ പള്ളികളിലും വനിതകള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും ഇത് ഭരണഘടന ലംഘനമാണെന്നും മക്ക, മദീന തുടങ്ങിയ പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടെന്നുമാണ് ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നത്.

ഇക്കാര്യത്തില്‍ കോടതി മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2020ലും മറ്റൊരു ഹരജിക്ക് മറുപടിയായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമാനമായ മറുപടി നല്‍കിയിരുന്നു.

Related Articles