Current Date

Search
Close this search box.
Search
Close this search box.

ക്രിസ്ത്യന്‍ ചര്‍ച്ചില്‍ കുര്‍ബാനക്ക് അതിഥിയായി മുസ്ലിം സ്ത്രീ; വേറിട്ട മതസൗഹാര്‍ദ്ദം

കോയമ്പത്തൂര്‍: ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഞായറാഴ്ച കുര്‍ബാനക്ക് അതിഥിയായി മുസ്ലിം സ്ത്രീ പങ്കെടുത്തത് മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മാതൃകയായി. കോയമ്പത്തൂരിലെ പ്രമുഖ ക്രിസ്ത്യന്‍ ചര്‍ച്ചായ സി.എസ്.ഐ ഓള്‍ സോള്‍ ചര്‍ച്ചാണ് കഴിഞ്ഞ ദിവസം അത്യപൂര്‍വ വേദിയൊരുക്കിയത്.

കുര്‍ബാനയിലേക്ക് പള്ളി അധികൃതരുടെ ക്ഷണപ്രകാരം ജീവശാന്തി ട്രസ്റ്റ് അംഗമായ ഷെഹനാസ് പര്‍വീന്‍ ആണ് കുര്‍ബാനക്കിടെ സംസാരിച്ചത്. കുര്‍ബാന ശുശ്രൂഷയുടെ പ്രസംഗത്തിനിടെ ചര്‍ച്ച ്‌ചെയര്‍മാന്‍ റവ. ചാള്‍സ് സാം രാജാണ് ഷെഹനാസിനെ സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്. തിങ്കളാഴ്ച ‘ദി ഹിന്ദു’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസംഗത്തിനിടെ ബൈബിള്‍ വേദവാക്യം ഉദ്ധരിച്ച പര്‍വീന്റെ മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തിന് സദസ്സില്‍ നിന്ന് നിറഞ്ഞ കൈയടിയും പ്രശംസയുമാണ് ലഭിച്ചത്.

‘എളിയവനോടു കരുണ കാണിക്കുന്നവന്‍ യഹോവയ്ക്കു കടം കൊടുക്കുന്നു, അവന്‍ ചെയ്യുന്നതിനു ദൈവം പ്രതിഫലം നല്‍കും’.(സുഭാഷിതങ്ങള്‍- 19:17) എന്ന ബൈബിള്‍ വാക്യമാണ് ഷെഹ്‌ല ഉദ്ധരിച്ചത്.

സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ജീവശാന്തി ട്രസ്റ്റ്. ഈ ട്രസ്റ്റിനെ ആദരിക്കുന്നതിന് വേണ്ടിയാണ് സി.എസ്.ഐ ചര്‍ച്ച് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പര്‍വീന്‍ അടക്കം ട്രസ്റ്റിലെ ആറ് പേരെയാണ് ആദരിച്ചത്.

കോവിഡ് കാലത്ത് ജാതി-മത ഭേദമന്യേ തിരിച്ചറിയാത്തതും ആരോരുമില്ലാത്തതുമായ പതിനായിരത്തിലധികം പേരുടെ അന്ത്യകര്‍മങ്ങളാണ് ജീവശാന്തി ട്രസ്റ്റ് നിര്‍വഹിച്ചത്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ …
????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles