Current Date

Search
Close this search box.
Search
Close this search box.

നാദിയ കഹ്ഫ്; യു.എസിലെ ഹിജാബ് ധാരിയായ ആദ്യ ജഡ്ജ്-വീഡിയോ

വാഷിങ്ടണ്‍: യു.എസിലെ ഹിജാബ് ധാരിയായ ആദ്യ ജഡ്ജിയായി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്് നാദിയ കഹ്ഫ്.
യു.എസ് അറ്റോര്‍ണിയായ നാദിയ ന്യൂജേഴ്സി സുപ്പീരിയര്‍ കോടതിയിലേക്കാണ് കഴിഞ്ഞ ദിവസം നിയമിതയായത്. ഇതോടെ ഈ ബെഞ്ചിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി മാറിയിരിക്കുകയാണ് നാദിയ.

വെയ്ന്‍ നഗരത്തിലെ സിറിയന്‍ വംശജയായ നാദിയ ഇമിഗ്രേഷന്‍ അറ്റോര്‍ണിയാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഒരു പകര്‍പ്പുമായാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് അവര്‍ കോടതിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
‘എനിക്ക് യുവതലമുറയെയാണ് ആവശ്യമുള്ളത്, അവര്‍ക്ക് ഭയമില്ലാതെ അവരുടെ മതം ആചരിക്കാന്‍ കഴിയുന്നത് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്’ കഹ്ഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

2003 മുതല്‍, മുസ്ലീം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്സി ചാപ്റ്ററിന്റെ ബോര്‍ഡിന്റെ അധ്യക്ഷയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് നാദിയ. ക്ലിഫ്ടണ്‍ ആസ്ഥാനമായുള്ള എന്‍.ജി.ഒയായ വഫ ഹൗസിന്റെ നിയമോപദേശകയും ഇസ്ലാമിക് സെന്റര്‍ ഓഫ് പാസായിക് കൗണ്ടിയുടെ ചെയര്‍വുമണുമായിരുന്നു അവര്‍.

Related Articles