Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ; കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ യോഗം ബഹിഷ്‌കരിച്ച് മുസ്ലിം സംഘടനകള്‍

തിരുവനന്തപുരം: വിവിധ സംഘടനകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വിളിച്ച യോഗം ബഹിഷ്‌കരിച്ച് മുസ്ലിം സംഘടനകള്‍. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് വിളിച്ച യോഗമാണ് കേരളത്തിലെ മുഴിവന്‍ മുസ്ലിം സംഘടനകളും ഐക്യഖണ്ഡമായി ബഹിഷ്‌കരിച്ചത്. പ്രവാചക നിന്ദയില്‍ ന്യൂനപക്ഷ കമ്മീഷന്‍ പ്രതികരിച്ചില്ല എന്നാരോപിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്.

കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം സെയ്ദ് ഷെഹ്‌സാദി വിളിച്ച യോഗത്തില്‍ നിന്നാണ് മുസ്ലിം സംഘടനകള്‍ വിട്ടുനിന്നത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അവലോകന യോഗം ചേരുന്നതിനായാണ് യോഗം വിളിച്ചിരുന്നത്. എല്ലാ മത ന്യൂനപക്ഷ സംഘടനകള്‍ക്കുമാണ് യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. എന്നാല്‍ ഇതര മതസംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles