Current Date

Search
Close this search box.
Search
Close this search box.

നവരാത്രിക്കിടെ കല്ലെറിഞ്ഞെന്നാരോപണം; മുസ്ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച് ഗുജറാത്ത് പൊലിസ്

അഹ്‌മദാബാദ്: നവരാത്രിക്കിടെ നടന്ന ചടങ്ങിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ഗുജറാത്തില്‍ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് പൊലിസ്. കൂടെ കൈയടിച്ചും ആര്‍പ്പുവിളിച്ചും പൊലിസിന് പിന്തുണയേകി നവരാത്രി ചടങ്ങിനെത്തിയ ആള്‍കൂട്ടവും. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് കഴിഞ്ഞ ദിവസം വിവാദ സംഭവം അരങ്ങേറിയത്. ഇതിന്റ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മഫ്തിയിലുള്ള പൊലിസുകാരാണ് വലിയ നീളത്തിലുള്ള വടിയുപയോഗിച്ച് യുവാക്കളെ ഒരു പോസ്റ്റില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചത്. മറ്റൊരു പൊലിസുകാരന്‍ യുവാക്കളുടെ ഇരു കൈയും ചേര്‍ത്തുപിടിച്ചു വെക്കുന്നതും വീഡിയോവില്‍ കാണാം. വി.ടി.വി ഗുജറാത്തും എന്‍.ഡി.ടി.വിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പൊലിസ് സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ക്ഷേത്ര പരിസരത്ത് നടന്ന ഗര്‍ബ ചടങ്ങിലേക്ക് 150ഓളം ആളുകളടങ്ങിയ സംഘം കല്ലെറിഞ്ഞെന്നും ഇതില്ഡ 42 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Related Articles