Current Date

Search
Close this search box.
Search
Close this search box.

വിവിധ വിഷയങ്ങളില്‍ യോജിച്ച നിലപാടെടുക്കാന്‍ മുസ്ലിം നേതാക്കളുടെ ചര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ യോജിച്ച നിലപാടെടുക്കാന്‍ മുസ്ലിം നേതാക്കള്‍ ചര്‍ച്ച നടത്തി.
ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയുടെ നേതൃത്വത്തിലാണ് മറ്റ് മുസ്ലിം നേതാക്കളോടൊപ്പം ചര്‍ച്ച നടത്തിയത്.
ഡല്‍ഹിയില്‍ വെച്ച് നടന്ന യോഗത്തില്‍ സമുദായവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളില്‍ ഐക്യ നിലപാട് സ്വീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സഅദത്തുള്ള ഹുസൈനി, വൈസ് അമീര്‍ അമീനുല്‍ ഹസന്‍,അഹ്ലെ ഹദീസ് തലവന്‍ മൗലാന അലി അസ്ഗര്‍ ഇമാം മഹ്ദി സലഫി, എഐഎംഎംഎം മുന്‍ പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മന്‍സൂര്‍ ആലമിനെ മഹമൂദ് ആലം തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവരെക്കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ഖാസിം റസൂല്‍ ഇല്യാസ്, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പാര്‍ലമെന്റ് അംഗം ഫാറൂഖി, നിയാസ് ഫാറൂഖി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles