Current Date

Search
Close this search box.
Search
Close this search box.

ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനിയെ കോളേജില്‍ കയറ്റിയില്ല; പ്രതിഷേധവുമായി രക്ഷിതാക്കള്‍- വീഡിയോ

മുംബൈ: ബുര്‍ഖ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കള്‍ കോളേജിന് മുന്നിലെത്തി. യൂണിഫോമിന് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതര്‍ പ്രവേശനം നിഷേധിച്ചത്. മുംബൈയിലെ വടക്ക് കിഴക്കന്‍ ചെമ്പൂരിലെ എന്‍ജി ആചാര്യ, ഡികെ മറാത്തി കോളേജിലാണ് സംഭവം.

കോളേജില്‍ ഈ വര്‍ഷം 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം അവതരിപ്പിച്ചപ്പോള്‍ അതില്‍ ബുര്‍ഖ, ഹിജാബ്, സ്‌കാര്‍ഫ്, ശിരോവസ്ത്രം എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിഫോമിന് മുകളില്‍ ബുര്‍ഖ ധരിച്ചതിനാല്‍ കോളേജ് ഗേറ്റിലേക്ക് പ്രവേശിക്കുന്നതിന് തങ്ങളെ തടഞ്ഞുവെന്നും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പറഞ്ഞു.

അന്നുമുതല്‍, യൂണിഫോം ധരിച്ചില്ലെങ്കില്‍ കോളേജില്‍ പ്രവേശനം അനുവദിക്കില്ലെന്ന് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക്, ഓഫ്-വൈറ്റ് സല്‍വാര്‍ സ്യൂട്ട് ആണ് ഇവിടെ യൂണിഫോം.

‘എന്റെ ക്ലാസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുസ്ലീങ്ങളാണ്, കോളേജ് യൂണിഫോം അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ അത് ധരിക്കാന്‍ സമ്മതിച്ചു. ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ശിരോവസ്ത്രവും ഇതിന്റെ കൂടെ അനുവദിക്കണമെന്ന നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കുന്നതില്‍ വിരോധമില്ലെന്നും യൂണിഫോമിനും അവര്‍ കോളേജില്‍ പണം നല്‍കിയിട്ടുണ്ടെന്നും ശിവസേനയുടെ (ഏകനാഥ് ഷിന്‍ഡെ വിഭാഗം) ശാഖാ പ്രമുഖ് ഫൈസാന്‍ ഖുറേഷി പറഞ്ഞു. നിരവധി മുസ്ലീങ്ങള്‍ താമസിക്കുന്ന ഗോവണ്ടി, ശിവാജി നഗര്‍ ചേരികളിലെ താമസക്കാരാണ് കോളേജിലെ ധാരാളം വിദ്യാര്‍ത്ഥികള്‍. ‘അവരെ ബുര്‍ഖ ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍, പലരും അവരുടെ വിദ്യാഭ്യാസം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്നും ഷെയ്ഖ് പറഞ്ഞു. ഇവിടുത്തെ ചേരി നിവാസികള്‍ക്ക് ഏറ്റവും അടുത്തുള്ള കോളേജാണിത്.

 

https://twitter.com/i/status/1686725478030491648

Related Articles