Current Date

Search
Close this search box.
Search
Close this search box.

ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം; മരവിപ്പിക്കാനുള്ള നീക്കം ഖേദകരം: എം.എസ്.എം

മഞ്ചേരി:ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കേണ്ടതുള്ളൂ എന്ന കാലിക്കറ്റ് സര്‍വകലാശാല സര്‍ക്കുലര്‍ മരവിപ്പിക്കാനുള്ള നീക്കം ഖേദകരമാണെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന എം.എസ്.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.
സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശനം ലഭിക്കണമെങ്കില്‍ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണമെന്ന സര്‍ക്കുലര്‍ ഫ്രെബുവരി 27 നാണ് പുറത്തിറങ്ങിയത്

2020-21 അധ്യയനവര്‍ഷം മുതല്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കേണ്ടത് എന്ന നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലമതിക്കുന്നതാണെന്ന് സംഗമം വിലയിരുത്തി. ലഹരിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഞ്ഞെട്ടിപ്പിക്കുന്നതാണ്. കലാലയ കേന്ദ്രീകൃത മാഫിയക്കള്‍ സജ്ജീവമാണ്. പ്രദേശിക, സന്നദ്ധത കൂട്ടായ്മകളും ജാഗ്രതാ സമിതികളും രൂപപ്പെടുത്തി പ്രതിരോധം തീര്‍ക്കേണ്ടത് നന്മ നിറഞ്ഞ കാലത്തിന്റെ അനിവര്യതയാണ്, ലഹരി നിര്‍മാര്‍ജന നിയമങ്ങള്‍ കര്‍കശമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.

അവധിക്കാല – റമദാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം രൂപം നല്‍കി, മാര്‍ച്ച് 22 ന് സംസ്ഥാന നേതൃസംഗമം കോഴിക്കോട് ചേരാനും 24ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മെയ് 17 രാജ്യത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്താനും തീരുമാനമായി. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജലീല്‍ മാമങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജാസിര്‍ രണ്ടത്താണി, വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഫൈസല്‍ ബാബു സലഫി, റഹ്മത്തുല്ല അന്‍വാരി, ജോ സെക്രട്ടറിമാരായ അമീന്‍ അസ്ലഹ്, സുബൈര്‍ സുല്ലമി, അബ്ദുസലാം അന്‍സാരി സംസാരിച്ചു.

Related Articles