Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാത്തത് അനീതി: എം.എസ്.എം

കൊണ്ടോട്ടി: 2020-21 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.

മുന്‍ വര്‍ഷങ്ങളെപ്പേലെ അക്കാദമിക്ക് വിഷയങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ്, എസ്.പി. സി, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ഥികളെ മാനസികമായി താളര്‍ത്തുന്ന നടപടി പുന:പരിശോധിക്കണം , കാലതാമസം വന്ന പരീക്ഷകള്‍ വേഗത്തിലാക്കുന്നതിനും കോവിഡ് വ്യാപനത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പരീക്ഷകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയകാണാമെന്നും പുളിക്കല്‍ ജാമിഅ സലഫിയയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സംഗമം ആവശ്യപ്പെട്ടു.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുഹ്ഫി ഇംറാന്‍, ട്രഷറര്‍ അമീന്‍ അസ്ലഹ്, വൈസ് പ്രസിഡണ്ട്മാരായ സൈഫുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ ഹസീബ് സ്വലാഹി സെക്രട്ടറിമാരായ ഇത്തിഹാദ് സലഫി, അലി അസ്ഹര്‍ പേരാമ്പ്ര, ഷഫീഖ് ഹസ്സന്‍ അന്‍സാരി, ആത്വിഫ് അരീക്കോട് സംസാരിച്ചു.

Related Articles