Current Date

Search
Close this search box.
Search
Close this search box.

മുര്‍ശിദാബാദില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മൗണ്ട് ഹിറ ഫൗണ്ടേഷന്‍

കോഴിക്കോട്: പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദില്‍ പിന്നോക്ക മേഖലയില്‍ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് സേവനപ്രവര്‍ത്തനങ്ങളുമായി മൗണ്ട് ഹിറ ഫൗണ്ടേഷന്‍. 2004ല്‍ സ്ഥാപിതമായ മൗണ്ട് ഹിറാ സ്‌കൂളിന് പുറമെ ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ക്കായി ഒരു സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്റെ കീഴില്‍ നടത്താറുണ്ടെന്നും ഇതിനുള്ള പ്രവര്‍ത്തന ഫണ്ട് സഹൃദയരുടെ സകാത്ത്-സ്വദഖകളിലൂടെയാണ് ശേഖരിക്കാറുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. സഹായങ്ങളും സംഭാവനകളും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫൗണ്ടേഷന്‍ ഭാരവാഹികളായ പി.പി അബ്ദുറഹ്‌മാന്‍ (9447701741), മുസ്തഫ മുഹമ്മദ് (9895727374) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Related Articles