Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: വീടിന് തീപിടിച്ച് മാതാവും മൂന്ന് കുട്ടികളും മരിച്ചു

നബ്‌ലസ്: ഫലസ്തീനിലെ നബ്‌ലസ് പ്രവിശ്യയില്‍ വീടിന് തീപിടിച്ച് ഉമ്മയും മൂന്ന് കുട്ടികളും വെന്തുമരിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ എട്ടിന് വീട്ടിനകത്ത് തീ പടരുകയായിരുന്നു.

സ്ത്രീയും അവരുടെ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി സാറ ടൗണ്‍ മേയര്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു. പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles