Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കൈറോ: അന്തരിച്ച മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്‍ അബ്ദുല്ല മുര്‍സി (24) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബുധനാഴ്ച തലസ്ഥാനമായ കൈറോയുടെ തെക്ക് ഭാഗത്തെ ഗിസയിലെ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുര്‍സിയുടെ ഇളയ മകനാണ് അബ്ദുല്ല മുര്‍സി. മുര്‍സിയുടെ കുടുംബാംഗങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി കഴിഞ്ഞ ജൂണ്‍ 17നാണ് വിചാരണത്തടവിനിടെ മരണപ്പെട്ടത്. അതിനു ശേഷം മുര്‍സി കുടുംബത്തിന്റെ വക്താവായിരുന്നു അബ്ദുല്ല. മുര്‍സിയുടെ മരണത്തിന് ഉത്തരവാദികള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ശക്തമായി ആരോപണം ഉന്നയിച്ചിരുന്നു. പിതാവ് മരിച്ച് 78 ദിവസങ്ങള്‍ക്കു ശേഷമാണ് അബ്ദുല്ല മരിക്കുന്നത്.

Related Articles